Search
Close this search box.

നെടുമങ്ങാട്ട് പ്രവാസിയുടെ വീട് കത്തിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ.

eiSCXLB54246

നെടുമങ്ങാട്: നെടുമങ്ങാട്ട് പ്രവാസിയുടെ വീട് കത്തിച്ച കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. 8ആം പ്രതിയും 11ആം പ്രതിയുമാണ് അറസ്റ്റിലായത്.

നെടുമങ്ങാട് മൂഴിയിൽ പ്രവാസി ഷിയാസിന്റെ പേരിലുള്ള സുൽത്താൻ വീട് കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് രാത്രി 10 മണിയോടു കൂടി കത്തിച്ച കേസിലാണ് 8-ാം പ്രതിയായ കൊല്ലം തൃക്കോവിൽവട്ടം  മുഖത്തല ചേരിയിൽകോണം യുവധാര ഗ്രന്ഥശാലക്കു സമീപം ജാഫർ മൻസിലിൽ ജാഫർ ( 24)  11-ാം പ്രതിയായ കൊല്ലം മയ്യനാട്  തട്ടാമല ദേശത്ത് മണ്ണണികുളം മേവറം വയലിൽ പുത്തൻവീട്ടിൽ  ദിനു( 21) എന്നിവർ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കൊല്ലം മങ്ങാട് സ്വദേശികളായ ജോർജും പ്രജിത്തും ഷിയാസും ഗൾഫിൽ കൂട്ട് ബിസ്സിനസ്സ് നടത്തിവരികയായിരുന്നു. ബിസ്സിനസ്സിലുള്ള ബന്ധം തെറ്റിപ്പിരിഞ്ഞ് ജോർജിെൻറ ജോലിക്കാരനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലിട്ടത് ഷിയാസ് ഒറ്റി കൊടുത്തതാണന്ന് ആരോപിച്ചാണ് ഷിയാസിെൻറ വീട്ടിൽ ജോർജിന്റെ നേതൃത്ത്വത്തിലുള്ള പ്രതികൾ അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ വരുത്തുകയും വീട്ടുപകരണങ്ങൾ തീയിടുകയും ചെയ്തത്.  ഇതിലൂടെ ഷിയാസിന് 50 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയിട്ടുള്ളതാണ്. രാത്രിയിൽ നടത്തിയ കുറ്റകൃത്യത്തിന് ദൃക്സാക്ഷികളോ മറ്റ് തെളിവുകളോ ലഭിച്ചിരുന്നില്ല. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഈ കേസിലെ സൂത്രധാരന്മാരായ മൂന്ന് പ്രതികൾ വിദേശത്താണ്. ഈ കേസുമായി ബന്ധപ്പെട്ട് പ്രതികൾ മൂൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും  അന്വേഷണ ഉദ്ദ്യോഗസ്ഥനുമുന്നിൽ ഹാജരാവാൻ നിർദ്ദേശിക്കുകയായിരുന്നു.  എന്നാൽ വീണ്ടും ഒളിവിൽപോയ പ്രതികൾ കൂട്ടുപ്രതി അറസ്റ്റിലായതിനെ തുടർന്ന്സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഈ കേസ്സിലെ ആറുപ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!