Search
Close this search box.

രാത്രിയിൽ വീടിനുനേരെ കല്ലേറ്: ഗർഭിണിക്ക് പരിക്കേറ്റു

eiVIUT865575

മാറനല്ലൂർ :മാറനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഊരൂട്ടമ്പലം മണ്ണടിക്കോണത്ത് രാത്രിയിൽ വീടിനുനേരെ കല്ലേറ്. ചൈത്രത്തിൽ രവീന്ദ്രന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്. ആക്ടീവ സ്‌കൂട്ടറിലെത്തിയ രണ്ടുപേർ വീടിന്റെ ജനൽ ഗ്ലാസുകളിൽ എറിയുകയായിരുന്നു. വീട്ടുകാർ പുറത്തേക്ക് ഇറങ്ങുന്നതിനിടെ ഇവർ രക്ഷപ്പെട്ടു. ഗർഭിണിയായ മകളുടെ ദേഹത്ത് ചില്ലുതെറിച്ച് മുറിവുണ്ട്. മൂന്ന് ജനലുകളുടെ ഗ്ലാസ് തകർന്നിട്ടുണ്ട്. വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് മാറനല്ലൂർ പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!