Search
Close this search box.

യാത്രക്കാരനില്‍ നിന്നു നഷ്ടപ്പെട്ട പണം തിരികെ നല്‍കി കെഎസ്ആര്‍ടിസി ജീവനക്കാര്‍ മാതൃകയായി

eiEJEQ394466

നെടുമങ്ങാട്‌ : ബസ് യാത്രക്കാരനില്‍ നിന്നു നഷ്ടപ്പെട്ട പണം തിരികെ നല്‍കി കെഎസ്ആര്‍ടിസി ജീവനക്കാര്‍ മാതൃകയായി. നെടുമങ്ങാട് ഡിപ്പോയിലെ കണ്ടക്ടര്‍ എം അനീഷ്, ഡ്രൈവര്‍ എച്ച് അനില്‍കുമാര്‍ എന്നിവരാണ് ബസില്‍നിന്നു കിട്ടിയ 36,000- രൂപയടങ്ങിയ ബാഗ്‌  യാത്രക്കാരന് തിരികെ നല്‍കിയത്. വിതുര സ്വദേശി എസ് അബ്ദുല്‍ജലീലിന്റെ പണമാണ്‌ ജീവനക്കാര്‍ തിരികെ നല്‍കിയത്. കെഎസ്ഇബിയില്‍  അസി. എൻജിനിയറായി വിരമിച്ച ജലീല്‍ പെന്‍ഷന്‍ വാങ്ങിയ പണവുമായി ബസില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്ര അവസാനിച്ച സമയത്താണ് ബസിനുള്ളില്‍ കിടന്ന ബാഗ് ഇവരുടെ  ശ്രദ്ധയില്‍പ്പെട്ടത്. നെടുമങ്ങാട് ഡിടിഒ സുരേഷ്‌കുമാര്‍ പണമടങ്ങിയ ബാഗ് അബ്ദുല്‍ജലീലിന് കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!