പെരുമാതുറ വലിയപള്ളി ഇർഷാദുൽ ഇസ്ലാം മദ്റസ നബിദിനറാലി സംഘടിപ്പിച്ചു

പെരുമാതുറ വലിയപള്ളി മുസ്ലിം ജമാഅത്തിന്റെയും ഇർഷാദുൽ ഇസ്ലാം മദ്രറസ്സ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന നബിദിന സന്ദേശറാലി രാവിലെ ഏഴ് മണിയോടെ മദ്രറസ്സക്കുമുന്നിൽ വലിയപള്ളി ചീഫ് ഇമാം അബ്ദുൽ സത്താർ നദ് വിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയോടെയാണ് റാലി ആരംഭിച്ചത്.തുടർന്ന്

റാലിയിൽ അണിനിരന്ന മദ്രറസ്സാ വിദ്യാർത്ഥികളെ മഹല്ലിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരിച്ചു. വലിയപള്ളി പരിപാലന സമിതി പ്രസിഡന്റ് കാദർ, ജനറൽ സെക്രട്ടറി ഷാജഹാൻ, സീദ്ധീഖ് ബാഖവി, ഉസ്താദുമാരായ നൗഫൽ ഹാദി ,ഷാജഹാൻ സഖാഫി, എന്നിവർ നേതൃത്വം നൽകി.