സംഗീതം കൊണ്ട് അർബുദത്തെ മറികടന്ന അവനി സന്തോഷിന് അനുമോദനം

വെഞ്ഞാറമൂട്: സംഗീതം കൊണ്ട് അർബുദത്തെ മറികടന്ന അവനി സന്തോഷിന് അനുമോദനം. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതം, കവിതാലാപനം, കഥകളി സംഗീതം എന്നിവയിൽ എ ഗ്രേഡ് നേടിയ അവനി സന്തോഷിനെ കീഴായിക്കോണം കലാലയ ഗ്രന്ഥശാലയാണ് അനുമോദിച്ചത്. ഗ്രന്ഥശാലാ ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ വച്ച് കീഴായിക്കോണം അജയൻ അവനി സന്തോഷിന് ഉപഹാരം നൽകി അനുമോദിച്ചു