കിളിമാനൂർ : കിളിമാനൂർ – ആലംകോട് റോഡ് പണിയുടെ ഭാഗമായി അപകടകരമായി റോഡ് സൈഡിൽ കുഴികളുള്ള ഭാഗങ്ങളിൽ മെറ്റൽ നിർമ്മിത വേലി സ്ഥാപിച്ച് വരികയാണ്. എന്നാൽ ചൂട്ടയിൽ ജംഗ്ഷനിൽ പാലസ് റോഡിന് ഇരുവശത്തും ബസ് നിർത്തുന്ന സ്ഥലങ്ങളിൽ റോഡും, ആറടി താഴ്ചയും അഞ്ച് അടി വീതിയുമുള്ള തോടും തമ്മിൽ ഒരടി വിടവാണ് ഉള്ളത്. പലപ്പോഴും ബസ് ഇറങ്ങുന്ന ആളുകൾ ഈ തോട്ടിൽ വീണ് അപകടങ്ങൾ ഉണ്ടാകാറുണ്ട്. ആയതിനാൽ ഈ ഭാഗത്ത് കൂടി മെറ്റൽ വേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് പാലസ് നഗർ റസിഡൻസ് അസ്സോസിയേഷൻ ആവശ്യപ്പെട്ടു.