ആലംകോട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് എതിർ ദിശയിൽ വന്ന കാറുകളിൽ ഇടിച്ചു

ആലംകോട്: ആലംകോട് പുളിമൂടിന് സമീപം സ്വകാര്യ ബസും കാറുകളും തമ്മിൽ ഇടിച്ചു. ഇന്ന് രാവിലെ 9 മണി കഴിഞ്ഞാണ് സംഭവം. കാരേറ്റ് വെഞ്ഞാറമൂട് റൂട്ടിൽ ഓടുന്ന തിരുവാതിര ബസ് ആറ്റിങ്ങൽ ഭാഗത്തേക്ക്‌ യാത്രക്കാരുമായി വരവേ അതെ ദിശയിൽ തന്നെ വന്ന കാറിനെ ഓവർടേക് ചെയ്യുകയും ഓവർടേക് ചെയ്യുന്ന സമയത്തു ആ കാർ വലത്തേക്ക് മാറുകയും ആ കാറിൽ ഇടിക്കാതിരിക്കുവാനായി ബസ് വലത്തേക്ക് മാറ്റിയപ്പോൾ എതിർ ദിശയിൽ വന്ന കാറിൽ ഇടിച്ചു. ഈ സമയം ബസ്സിന്റെ അതേ ദിശയിൽ വന്ന ഇയോൺ കാർ നിയന്ത്രണം വിട്ട്  ബസ്സിൽ ഇടിച്ച് കറങ്ങി നിന്നു.അപകടം നടന്ന ഉടനെ ഡ്രൈവർ ഇറങ്ങി ഓടി മാറിയെങ്കിലും പിന്നീട് ഇയാൾ ബസ്സുമായി സ്റ്റേഷനിൽ ഹാജരായി. അപകടത്തിൽ ആർക്കും പരിക്കില്ലെങ്കിലും വാഹനങ്ങൾക്ക് കേടുപാടുണ്ട്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. ആറ്റിങ്ങൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

സിസിടിവി ദൃശ്യം :