ലഹരിക്കെതിരെയും ലൈംഗിക അതിക്രമങ്ങൾക്കുമെതിരെയും ബോധവത്കരണ ക്ലാസ് നടത്തി

കിഴുവിലം: ചിറയിൻകീഴ് ജനമൈത്രി പൊലീസും കിഴുവിലം ഗ്രാമപഞ്ചായത്തും സംയുക്തമായി ശാന്തിനഗറിൽ ബോധവത്കരണ ക്ലാസ് നടത്തി. ലഹരിക്കെതിരെയും കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ ലൈംഗിക അതിക്രമങ്ങൾക്കുമെതിരെ സംഘടിപ്പിച്ച് ക്ലാസ് ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ സജീഷ് എച്ച്.എൽ ഉദ്‌ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് മെമ്പർ ഗിരീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി പൊലീസിലെ എസ്.ഐ.ജയൻ സുരേഷ്,അരുൺ,ലിജി എന്നിവർ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് ചെയർമാൻ എ.എസ്.ശ്രീകണ്ഠൻ,ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ സുലഭ എന്നിവർ സംസാരിച്ചു.