ഹരിത കേരളം : ചിറയിൻകീഴ് ബ്ലോക്ക്‌ ഉപഹാരം ഏറ്റുവാങ്ങി

ചിറയിൻകീഴ്:  സംസ്ഥാന സർക്കാരിൻ്റെ ‘ഹരിതകേരളം’ പദ്ധതിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമായി നടപ്പിലാക്കിയ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ഉപഹാരം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. തിരുവനന്തപുരം സൂര്യകാന്തി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ് ദീനിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ സുഭാഷ് ഉപഹാരം ഏറ്റുവാങ്ങി. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ബി രമാഭായി അമ്മ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ് സൺ സി പി സുലേഖ, ബ്ലോക്ക് പഞ്ചായത്തംഗം ഇളമ്പ ഉണ്ണികൃഷ് ണൻ, സെക്രട്ടറി ലെനിൻ ബാബു എന്നിവർ ഏറ്റുവാങ്ങി.