ജനുവരി 26ന് മനുഷ്യ മഹാശൃംഖല: ഡിവൈഎഫ്ഐ ആറ്റിങ്ങലിൽ ലഖുലേഖ വിതരണം ചെയ്തു

ആറ്റിങ്ങൽ : ജനുവരി 26ന്റെ മനുഷ്യ മഹാശൃംഖലയുടെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രൈവറ്റ്, കെഎസ്ആർടിസി ബസ്റ്റാന്റുകളിൽ ലഖുലേഖ വിതരണം ചെയ്തു. പ്രൈവറ്റ് ബസ്റ്റാന്റിൽ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം സുഹൈൽ, ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങളായ സുഖിൽ, വീണ എന്നിവർ നേതൃത്വം നൽകി.

കെഎസ്ആർടിസി ബസ്റ്റാന്റിൽ ബ്ലോക്ക്‌ ജോ. സെക്രട്ടറി അനസ്, വിനീത് ബ്ലോക്ക്‌ കമ്മിറ്റി അംഗം അർജുൻ,അജീഷ് എന്നിവരും നേതൃത്വം വഹിച്ചു.