മകന്റെ സ്മരണ നിലനിർത്തുന്നതിനായി അച്ഛൻ കളത്തറ അംഗനവാടിക്ക് ഭൂമി നൽകി

ഇലകമൺ: ഇലകമൺ ഗ്രാമപഞ്ചായത്തിലെ കളത്തറ അംഗന വാടിയ്ക്ക് 7.5 സെന്റ് ഭൂമി സൗജന്യമായി നൽകി. അകാലത്തിൽ വേർപിരിഞ്ഞ മകന്റെ സ്മരണ നിലനിർത്തുന്നതിനായി ഇലകമൺ ശിവം വീട്ടിൽ സുദർശനനാണ് കളത്തറയിൽ അംഗനവാടിയ്ക്ക് ഭൂമി നൽകിയത്. പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗനവാടിയ്ക്ക് ഭൂമി കൈവന്നതോടെ കെട്ടിട നിർമ്മാണത്തിന് പഞ്ചായത്ത് നടപടികൾ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് ഭരണസമിതി മൂന്ന് സെന്റ് ഭൂമി സംഭാവനയായി ആവശ്യപ്പെട്ടപ്പോൾ 7.5 സെന്റ് ഭൂമി നൽകി. വസ്തുവിന്റെ ആധാരം ഗ്രാമ പഞ്ചായത്തിൽ വച്ച് നടന്ന ചടങ്ങിൽ സുദർശനന്റെ കൈയ്യിൽ നിന്ന് അഡ്വ: വി. ജോയി. എം.എൽ.എ. ആധാരം ഏറ്റുവാങ്ങി.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമംഗല, വൈസ് പ്രസിഡന്റ് അഡ്വ. ബി.എസ്. ജോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺമാരായ വി. സെൻസി, എസ്. സുമിത്ര, ബ്ലോക്ക് മെമ്പർമാരായ കെ.ജി.ബെന്നി, വി.എസ്. വനിത, മെമ്പർമാരായ കലാദേവി, മിനിമോൾ, ആശാനൈന, സൂര്യ, സെക്രട്ടറി ജെസ്സി തുടങ്ങിയവർ പങ്കെടുത്തു.