ലോറിയിൽ കടത്തിയ തേക്കിൻ തടിയുമായി മൂന്ന് പേരെ പിടികൂടി..

ചുള്ളിമാനൂർ :പാസ്സ് ഇല്ലാതെ ലോറിയിൽ അനധികൃതമായി കൊണ്ട് വന്ന തേക്കിൻ തടിയും ലോറിയും ചുള്ളിമാനൂർ ഫോറസ്റ്റ് പിടികൂടി. പത്തനംതിട്ട ഓമല്ലൂർ നിന്നും വന്ന ലോറി നെടുമങ്ങാട് വേങ്കവിള വെച്ചാണ് ഫോറസ്റ്റ് ഫ്ളയിംസ്‌കോഡ് പിടികൂടിയത്. ലോറിയിൽ ഉണ്ടായിരുന്ന ശശികുമാർ ചെട്ടിയാർ (53), സതീഷ് കുമാർ.പി (46), റോബിൻ സൻ ജി.എൻ (33) എന്നിവരെ അറസ്റ്റ് ചെയ്തു. റേഞ്ച് ഫോറസ്റ്റ് ഓഫിസർ ബ്രിജേഷ് ആണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരായ തുളസിധരൻ നായർ, ബി.എഫ്.ഒ മാരായ ദീപക് മോഹനൻ, പ്രവീൺ കുമാർ, ഡ്രൈവർ ജോഷി ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. മേൽ നടപടിക്കായി പ്രതികളെയും വാഹനവും പാലോട് റേഞ്ചിന് കൈമാറി.