കടയ്ക്കാവൂരിൽ വിദ്യാർത്ഥികളുടെ സൈക്കിൾ റാലി ശ്രദ്ധേയമായി

കടയ്ക്കാവൂർ : കേന്ദ്ര യുവജന ക്ഷേമ കായിക മന്ത്രാലയത്തിനു കീഴിലെ നെഹ്റു യുവ കേന്ദ്ര ഫിറ്റ്‌ ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായി അതാത് ജില്ലാ കേന്ദ്രങ്ങൾ വഴി സൈക്കിൾ റാലി സംഘടിപ്പിക്കുന്നു.

അതാതു ബ്ലോക്കിലെ സംഘാടകർ വഴി നടത്തുന്ന പ്രോഗ്രാമിന്റെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്കിൽ നിന്നും കടക്കാവൂർ ശ്രീ സേതുപാർവതി ഭായി ഹയർ സെക്കൻഡറി സ്കൂൾ നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകുന്നേരം മൂന്നു മണിക്ക് നൂറിൽപരം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ സൈക്കിൾ റാലി കടയ്ക്കാവൂർ എ.എസ്‌.ഐ റ്റി.വിജയകുമാർ ഫ്ലാഗ്ഓഫ്‌ ചെയ്തു.

കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസ് എച്ച്.എം ശോഭകുമാരി, പിടിഎ പ്രസിഡന്റ് റസൂൽ ഷാൻ, പി.ടി അധ്യാപകരായ ഷാജു ,വിനോദ് ,പിടിഎ ഭാരവാഹിയും മലയാളം അധ്യാപകനുമായ സിജോ സത്യൻ, എസ്പിസി കോഓർഡിനേറ്ററും മലയാളം അധ്യാപികയുമായ അജിത,ഐ ടി അധ്യാപകൻ മനോജ്, കെമിസ്ട്രി അധ്യാപകൻ സുരേഷ് കൂടാതെ നെഹ്റു യുവ കേന്ദ്രയുടെ ചിറയിൻകീഴ് ബ്ലോക്ക് യൂത്ത് വോളന്റിയേഴ്‌സായ ദർശ ദാസ്, അർജുൻ എന്നിവരും സ്കൂളിലെ മറ്റു അധ്യാപക, ജീവനക്കാരും രക്ഷകർത്താക്കളും സന്നിഹിതരായിരുന്നു.