കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിന് വസ്തു ദാനം നൽകിയ മോഹൻദാസിനെ ആദരിച്ചു

കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് ഉപകാരപ്രദമായ ആതുര സേവനത്തിനുള്ള കെട്ടിട നിർമാണത്തിനായി 23അര സെന്റ് വസ്തു ദാനം നൽകിയ കീഴാറ്റിങ്ങൽ തൊപ്പിച്ചന്ത എം.എസ് വിലയിൽ മോഹൻദാസ്, ഭാര്യ ലിസി മോഹൻദാസ് എന്നിവരെ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ആദരിച്ചു.

ഡെപ്യൂട്ടി സ്പീക്കർ വി ശശി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദാനം നൽകിയ പ്രമാണം മോഹൻദാസ് ഡെപ്യൂട്ടി സ്പീക്കറെ ഏൽപ്പിക്കുകയും തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കൈമാറുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ വിലാസിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുഭാഷ് സ്വാഗതമാശംസിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷമാം ബീഗം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ തൃദീപ് കുമാർ, ജനപ്രതിനിധികളായ ബിന്ദു, പ്രകാശ്, ഷീല, ഷിജു തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്റ്റാർലി ഒ. എസ് നന്ദി രേഖപ്പെടുത്തി