കല്ലമ്പലത്ത് വധശ്രമക്കേസിൽ യുവാവ് അറസ്റ്റിൽ

കല്ലമ്പലം: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കല്ലമ്പലം പോലീസ്‌ പിടികൂടി. മണമ്പൂർ ശിവക്ഷേത്രത്തിനു സമീപം സിമി ഭവനിൽ സിജു (35)വിനെയാണ് പിടികൂടിയത്‌. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി പിടിച്ചുപറിക്കേസിലും പ്രതിയാണ്. കല്ലമ്പലം ഇൻസ്പെക്ടർ ഫറോസ്, സബ് ഇൻസ്പെക്ടർ നിജാം, സി.പി.ഒ.മാരായ ഷാൻ, അശോകൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്‌