പ്രാദേശിക പത്ര പ്രവർത്തക ക്ഷേമനിധി നടപ്പിലാക്കുക: വർക്കല മേഖല കമ്മിറ്റി എം.എൽ.എയ്ക്ക് നിവേദനം നൽകി

തിരുവനന്തപുരം :പ്രാദേശിക പത്ര പ്രവർത്തക ക്ഷേമനിധി നടപ്പിലാക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള പത്ര പ്രവർത്തക അസോസിയേഷൻ വർക്കല മേഖല കമ്മിറ്റി ഭാരവാഹികൾ വർക്കല എം.എൽ.എ അഡ്വ: വി.ജോയിക്ക് നിവേദനം നൽകി. വർക്കലയിലെ

കേരള പത്ര പ്രവർത്തക അസോസിയേഷൻ അംഗങ്ങളായ മാധ്യമ പ്രവർത്തകർ ഷൈൻ (മനോരമ ന്യൂസ് ), ഡഗ്ലസ് ( വിസ്മയ ന്യൂസ് ), അജയൻ (ജനം ടി.വി), അഖിൽ (ജന്മഭൂമി) അജിത്ത് ( സ്പോട്ട് ന്യൂസ് മീഡിയ) എന്നിവർ ചേർന്നാണ് നിവേദനം കൈമാറിയത്