ഭർത്താവിന്റെ ചരമ വാർഷികത്തിൽ പാലിയേറ്റീവ് കെയർ സാന്ത്വന സേനയിലേക്ക് ഭാര്യയുടെ സംഭാവന

കിളിമാനൂർ :കിളിമാനൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ അരൂർ അലമാട്ട് വീട്ടിൽ വിശ്വനാഥൻ ആശാരിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ‘ജയദേവൻമാസ്റ്റർ പാലിയേറ്റീവ് കെയർ സാന്ത്വന സേന’യിലേക്ക് ഭാര്യ കമലാക്ഷി 5000 രൂപ സംഭാവനയായി നൽകി. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മിഅമ്മാൾ തുക ഏറ്റുവാങ്ങി.വൈസ് പ്രസിഡന്റ് എ ദേവദാസ്, ക്ഷേമകാര്യ ചെയർപേഴ്സൺ എസ് ലിസി ,മുൻ പ്രസിഡന്റ് കെ ജി പ്രിൻസ് ,ജയദേവൻമാസ്റ്റർ പാലിയേറ്റീവ് കെയർ സെക്രട്ടറി അംബിസുധൻ ,പാലിയേറ്റീവ് വളന്റിയർ സുമാംഗി ,ബ്രാഞ്ച് സെക്രട്ടറി എസ് സുരേഷ് , അലമാട്ട് വീട്ടിൽ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.