‘പാഠം ഒന്ന് ഒരു മദ്യപാനിയുടെ ആത്മകഥ’ ലഹരിവിരുദ്ധ ബോധവത്കരണ നാടകം സംഘടിപ്പിച്ചു

വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റും വർക്കല ജനമൈത്രി പൊലീസും കേരള സർവകലാശാല സ്റ്റുഡന്റ്സ് സർവീസും സംയുക്തമായി സംഘടിപ്പിച്ച പാഠം ഒന്ന് ഒരു മദ്യപാനിയുടെ ആത്മകഥ എന്ന ലഹരിവിരുദ്ധ ബോധവത്കരണ നാടകം പ്രിൻസിപ്പൽ പ്രൊഫ.ജോളി ഉദ്ഘാടനം ചെയ്തു.സബ് ഇൻസ്പെക്ടർ ശ്യാം.എം.ജി, പി.ആർ.ഒ ഷാബു.എസ്,എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം,ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ.ബബിത.ജി.എസ്,വർക്കല ജനമൈത്രി ബീറ്ര് പൊലീസ് ഓഫീസർ ജയപ്രസാദ്.ബി, പി.ടി.എ വൈസ് പ്രസിഡന്റ് ജി.ശിവകുമാർ,കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ അശ്വതി, ജനമൈത്രി ഡ്രാമ കോ-ഓർഡിനേറ്രർ നജിം എന്നിവർ സംസാരിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ലക്ഷ്മി എസ് ധരൻ സ്വാഗതവും എൻ.എസ്.എസ് വോളന്റിയർ ലീഡർ മിഥുൻ.എം.എസ് നന്ദിയും പറഞ്ഞു.