ലോങ്ങ്‌ മാർച്ചിൽ റോഡിൽ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്ലീനാക്കി കെഎസ്‌യു

ആറ്റിങ്ങൽ : അടൂർ പ്രകാശ് എംപി നടത്തിയ ലോങ്ങ്‌ മാർച്ചിനോട് അനുബന്ധിച്ച് റാലിയിൽ പങ്കെടുത്തവർ ദാഹമകറ്റി റോഡിൽ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിച്ചു. യൂത്ത് കോൺഗ്രസ്‌ കെഎസ്‌യു ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റികൾ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങൾ കെഎസ്‌യു ജില്ലാ പ്രസിഡന്റ്‌ സൈദ് അലി ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ജി.ജി ഗിരി കൃഷ്ണൻ, കെഎസ്‌യു നിയോജക മണ്ഡലം പ്രസിഡന്റ്‌ ജിഷ്ണുമോഹൻ, കെഎസ്‌യു ജില്ലാ സെക്രട്ടറി ആദേശ് സുധർമ്മൻ, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം സെക്രട്ടറിമാരായ സാഫിർ കുളമുട്ടം, നസീഫ് കരവാരം തുടങ്ങിയവർ നേതൃത്വം നൽകി.