മംഗലപുരത്ത് 2020-21 പദ്ധതി ആസൂത്രണ ഗ്രാമസഭകൾ ആരംഭിച്ചു.

മംഗലപുരത്ത് പദ്ധതി ആസൂത്രണ ഗ്രാമ സഭ തുടങ്ങി. ശാസ്തവട്ടം വാർഡിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വേങ്ങോട് മധു ഉദ്ഘാടനം നിർവ്വഹിച്ചു. വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, വാർഡ് അംഗം ലളിതാംബിക, പഞ്ചായത്ത്‌ അംഗം വി. അജികുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വേണുനാഥ്‌, ഗ്രാമസഭ കോഡിനേറ്റർ പ്രീത തുടങ്ങിയവർ പങ്കെടുത്തു.