മുതുവിള- നന്ദിയോട് റോഡിന്റെ പുനരുദ്ധാരണത്തിന് 32 കോടി രൂപ അനുവദിച്ചു

നന്ദിയോട് :ചെല്ലഞ്ചി പാലത്തിലൂടെ കടന്നുപോകുന്ന മുതുവിള- ചെല്ലഞ്ചി-കുടവനാട്-നന്ദിയോട് റോഡിന്റെ പുനരുദ്ധാരണത്തിനായി 32 കോടി രൂപ അനുവദിച്ചതായി ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു. റോഡിന്റെ സമീപത്താണ് ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ലോവർ മീൻമുട്ടി ഹൈഡൽ ടൂറിസം സ്ഥിതിചെയ്യുന്നത്. ചെല്ലഞ്ചിയിലും സമീപത്തുമായുള്ള ടൂറിസം വികസന സാദ്ധ്യതയുള്ള പ്രദേശങ്ങൾക്ക് റോഡ് അനുഗ്രഹമാകും. ഇരുവശങ്ങളിലുമായി ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തിയോടും പത്ത് മീറ്റർ വീതിയിൽ പന്ത്രണ്ട് മീറ്ററിലാണ് ആധുനിക രീതിയിൽ റോഡ് നിർമ്മിക്കുന്നത്. ട്രാഫിക് സിഗ്നലുകൾ, ട്രാഫിക് സുരക്ഷാ സംവിധാനങ്ങൾ എന്നിവയും ഉപയോഗപ്പെടുത്തും