ചിറയിൻകീഴ് പൗരാവലിയുടെ നേതൃത്വത്തിൽ പ്രേംനസീർ അനുസ്മരണവും പുഷ്പാര്‍ച്ചനയും

ചിറയിൻകീഴ്: നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ 31ആം ചരമ വാർഷികത്തോടനുബന്ധിച്ച് ചിറയിൻകീഴ് പൗരാവലിയുടെ നേതൃത്വത്തിൽ ശാർക്കര ജംഗ്ഷനിൽ പ്രേംനസീർ അനുസ്മരണവും പ്രേംനസീറിന്റെ ചിത്രത്തിനുമുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ അനുസ്മരണ കമ്മിറ്റി ജനറൽ കൺവീനർ എസ്.വി.അനിലാൽ, ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ ആർ ശ്രീകണ്ഠൻ നായർ, വേണുഗോപാലൻ നായർ, ചിറയിൻകീഴ് പഞ്ചായത്ത്‌ അംഗം ബേബി ശാർക്കര, സിപിഎം ഏരിയ കമ്മിറ്റി മെമ്പർമാരായ പി മുരളി, വിജയകുമാർ, ഡിസിസി മെമ്പർ പുതുക്കരി പ്രസന്നൻ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വ്യാസൻ, മോനി ശാർക്കര, സന്തോഷ്‌ കിഴുവിലം, രാധാമണി, അഡ്വ എ ബാബു, ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.