സ്വകാര്യ ബസ്സിൽ നിന്ന് ഇറങ്ങവെ ഡോറിൽ ഷാൾ കുരുങ്ങി സ്ത്രീയുടെ കഴുത്ത് മുറിഞ്ഞു

കിളിമാനൂർ : സ്വകാര്യ ബസ്സിൽ നിന്ന് ഇറങ്ങവെ ഡോറിൽ ഷാൾ കുരുങ്ങി സ്ത്രീയുടെ കഴുത്ത് മുറിഞ്ഞു. കിളിമാനൂർ ചൂട്ടയിൽ ജംഗ്ഷനിലാണ് സംഭവം. കിളിമാനൂർ സ്വദേശിനി കവിതയ്ക്കാണ് പരിക്കേറ്റത്. ബസ് നിർത്തി കവിത ഇറങ്ങവേ ഷാൾ ഡോറിൽ കുരുങ്ങി. തുടർന്ന് നിലത്ത് വീണ കവിതയുടെ കഴുത്തിൽ ഷാൾ മുറുകി. കവിതയുമായി കുറച്ചു നേരം ബസ് മുന്നോട്ട് നീങ്ങിയപ്പോൾ ഷാൾ അഴിഞ്ഞു മാറി. കവിതയുടെ കഴുത്ത് നല്ലപോലെ മുറിഞ്ഞു. എന്നാൽ ബസ്സുകാർ കാര്യവിവരം പോലും തിരക്കാൻ നിൽക്കാതെ പോയി എന്നാണ് കവിതയുടെ പരാതി. കവിത കിളിമാനൂർ പോലീസിൽ പരാതി നൽകി.