റോഡ് സുരക്ഷാ – ജീവൻ രക്ഷ’: ആറ്റിങ്ങലിൽ ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന് തുടക്കമായി

ആറ്റിങ്ങൽ : 31ആമത് ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന് തുടക്കമായി. ആറ്റിങ്ങൽ മാമം ഗ്രൗണ്ടിൽ നടന്ന വാരാചരണ പരിപാടികൾ ആറ്റിങ്ങൽ ആർടിഒ ജി സാജൻ ഉദ്ഘാടനം ചെയ്തു. ‘റോഡ് സുരക്ഷാ – ജീവൻ രക്ഷ’ എന്ന ലക്ഷ്യത്തോടെയാണ് മോട്ടോർ വാഹന വകുപ്പും കേരള റോഡ് സുരക്ഷാ അതോറിറ്റിയും സംയുക്തമായി പരിപാടി സംഘടിപ്പിച്ചത്. വാരാചരണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, ഡ്രൈവിംഗ് സ്കൂൾ ജീവനക്കാർ തുടങ്ങി റോഡ് ഉപയോഗിക്കുന്നവർക്ക് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.

ആറ്റിങ്ങൽ ആർടിഒ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനസ് മുഹമ്മദ് ബോധവൽക്കരണ ക്ലാസ് എടുത്തു. എ.എം.വി.ഐ സിമോദ്, ആർടി ഓഫീസ് പി.ആർ.ഒ പ്രഭു, സബ് ഇൻസ്പെക്ടർ സലിം തുടങ്ങിയവർ പങ്കെടുത്തു.
ജനുവരി 11ന് ആരംഭിച്ച വാരാചരണം ജനുവരി 17ന് സമാപിക്കും.