Search
Close this search box.

റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന ഉണങ്ങിയ മരം അപകട ഭീഷണി പരത്തുന്നു

eiQ3MNC4463

നാവായിക്കുളം: ദേശീയപാതയിൽ നാവായിക്കുളം മങ്ങാട്ടുവാതുക്കലിന് സമീപം ഏതു സമയവും നിലം പതിക്കാവുന്ന നിലയിൽ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന ഉണങ്ങിയ മരം ജനങ്ങൾക്ക് ഭീഷണിയാകുന്നു. തൊട്ടടുത്തു നിന്നിരുന്ന മറ്റൊരു മരം മൂന്ന് മാസം മുൻപ് രാത്രിയിൽ റോഡിൽ വീഴുകയും ബൈക്ക് യാത്രികന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ദേശീയപാതയ്ക്ക് തൊട്ടരുകിൽ നിൽക്കുന്ന മരം മുറിച്ചുമാറ്റി അപകടം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമീപവാസികൾ പഞ്ചായത്തിനെയും റോഡ്‌ അതോറിട്ടിയെയും വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്നാണാക്ഷേപം ശക്തമാണ്. അപകടത്തിന് കാത്തു നിൽക്കാതെ മരം മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!