വക്കം സ്മാർട്ട് വില്ലേജ് ഓഫീസിന്‌ തറക്കല്ലിട്ടു

വക്കം : വക്കം സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന് ബി സത്യൻ എം എൽ എ തറക്കല്ലിട്ടു.വക്കം കായിക്കരയിലാണ് 44 ലക്ഷം രൂപ ചിലവിട്ട് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്. കായിക്കര മൃഗ ആശുപത്രിയോട് ചേർന്നാണ് പുതിയ മന്ദിരം . ചടങ്ങിൽ പഞ്ചാ പ്രസിഡന്റ് എസ് വേണുജി അദ്ധ്യക്ഷനായി. വില്ലേജ് ഓഫിസർ മിനി സ്വഗതം പറഞ്ഞു പഞ്ചായത്ത് വൈസ് പ്രസിഡൻറ് ന്യൂട്ടൺ അക്ബർ, വാർഡ് അംഗങ്ങളായ ബി നൗഷാദ്, പിതാംബരൻ, സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി അജയകുമാർ, തഹസിൽദാർ ആർ മനോജ് എന്നിവർ സംസാരിച്ചു.