അയൽവാസിയുടെ മരണാനന്തരചടങ്ങിൽ പങ്കെടുക്കവെ അക്രമി സംഘം യുവാവിനെ വെട്ടി പരിക്കേൽപിച്ചു

കല്ലമ്പലം: അയൽവാസിയുടെ മരണാനന്തരചടങ്ങിൽ പങ്കെടുക്കവെ അക്രമി സംഘം യുവാവിനെ വെട്ടി പരിക്കേൽപിച്ചു. ഞെക്കാട് തറട്ടയിൽ അഭി നിവാസിൽ ഉണ്ണി എന്ന അജയനാണ് (34) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 12മണിയോടെയായിരുന്നു സംഭവം. തെങ്ങുകയറ്റ തൊഴിലാളിയായ അജയൻ അയൽവാസിയുടെ മരണാനന്തരചടങ്ങിൽ പങ്കെടുക്കവെ ആറംഗ അക്രമിസംഘം തെരഞ്ഞുപിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ കല്ലമ്പലം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അജയൻ വർക്കല താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.