ബൈക്കിൽ ചീറിപ്പാഞ്ഞ യുവാക്കളോട് ‘പതുക്കെ പോകാൻ’ പറഞ്ഞതെ ഓർമയുള്ളു : വയോധികന്റെ കണ്ണും മൂക്കും ഇടിച്ചു തകർത്തു

ഇടവ: ബൈക്കിൽ ചീറിപ്പാഞ്ഞ യുവാക്കളോട് ‘പതുക്കെ പോകാൻ’ പറഞ്ഞ വയോധികന്റെ കണ്ണും മൂക്കും ഇടിച്ചു തകർത്തു. ഇടവ സ്വദേശിയായ ശശാങ്കന്റെ കണ്ണിനും മൂക്കിനുമാണ് പരിക്കേറ്റത്. ഇടവ മൂന്നുമുക്കിൽ ഇന്ന് വൈകുന്നേരം 6 മണി കഴിഞ്ഞാണ് സംഭവം. ജംഗ്ഷനിൽ വാഹനങ്ങൾ കടന്നു പോകുന്നതിനിടയിൽ രണ്ട് യുവാക്കൾ ബൈക്കിൽ അമിത വേഗതയിൽ പോകുന്നത് കണ്ട ശശാങ്കൻ പതുകെ പോകാൻ പറഞ്ഞു. എന്നാൽ അത് ഇഷ്ടപ്പെടാത്ത യുവാക്കൾ ബൈക്കിൽ നിന്ന് ഇറങ്ങി ശശാങ്കനെ മർദിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ ഓടിക്കൂടിയെങ്കിലും യുവാക്കൾ ബൈക്കുമായി സ്ഥലം വിട്ടു. നാല്പത് വർഷത്തിലധികമായി ടാക്സി ഡ്രൈവറായി ജോലി നോക്കുന്ന ആളാണ് ഈ വയോധികൻ. എന്നാൽ അപ്പൂപ്പന്റെ പ്രായം വരുന്നയാളെ ഒരു മര്യാദയും ബഹുമാനവും നൽകാതെ മർദിച്ച് അവശനാക്കുകയായിരുന്നു. പരിക്കേറ്റ ശശാങ്കൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സിസിടീവി ദൃശ്യങ്ങൾ പരിശോധന നടത്തി പ്രതികളെ പിടികൂടുമെന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്.