അണ്ടൂർകോണം പഞ്ചായത്തിലെ മികച്ച ജനപ്രതിനിധിക്കുള്ള അവാർഡ് വിജയകുമാറിന്

അണ്ടൂർക്കോണം : പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്‌ സംഘടിപ്പിച്ച “ഗ്രാമാദരവ് എക്സലൻസി അവാർഡ് 2019” ൽ അണ്ടൂർകോണം ഗ്രാമ പഞ്ചായത്തിലെ മികച്ച അംഗത്തിനുള്ള അവാർഡ് വിജയകുമാർ നേടി. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വിജയകുമാറിന് അവാർഡും മൊമന്റോയും നൽകി.