ആറ്റിങ്ങൽ ചെറുവള്ളിമുക്കിൽ വാഹനാപകടം : യുവാവിന്റെ ദേഹത്ത് ബസ് കയറി

ആറ്റിങ്ങൽ : ആറ്റിങ്ങല്‍ ചിറയിന്‍കീഴ് റോഡില്‍ ചെറുള്ളിമുക്കില്‍ വാഹനാപകടം. ഇന്ന് വൈകുന്നേരം 3അര മണിയോടെയാണ് സംഭവം. ബൈക്ക് യാത്രക്കാരായ നഗരൂര്‍ സ്വദേശികളായ യുവക്കള്‍ കാറിടിച്ച് സ്വകാര്യ ബസ്സിനടിയില്‍ പെട്ടതായാണ് വിവരം. ഒരാളുടെ ദേഹത്ത് ബസ്സിന്റെ ടയർ കയറിയെന്നും ദൃക്‌സാക്ഷികൾ പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.