ദൂരെ യാത്രക്കാർക്ക് ഇനി രാത്രി വൈകിയും ഭക്ഷണം കഴിക്കാൻ അവസരമൊരുക്കി ആറ്റിങ്ങലിലെ ഗ്രിൽ സ്റ്റേഷൻ

ആറ്റിങ്ങൽ : രാത്രി 11 മണി കഴിഞ്ഞാൽ നല്ല മിൽക്ക് ഷേക്ക്‌ കുടിക്കാനോ സാൻവിച്ച്  കഴിക്കാനോ പറ്റിയ സ്ഥലം ആറ്റിങ്ങലിൽ ഉണ്ടോ?

ഉണ്ട്. മിൽക്ക് ഷേക്കും സാൻവിച്ചും മാത്രമല്ല വിഭവ സമൃദ്ധമായ രുചിയൂറും വിഭവങ്ങൾ കിട്ടും. അതും രാത്രി 1 മണി വരെ കിട്ടും. ദേശീയ പാതയിൽ ആറ്റിങ്ങൽ മുസ്ലിം പള്ളിക്ക് എതിർവശം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ഗ്രിൽ സ്റ്റേഷൻ ആണ് യാത്രക്കാർക്ക് ആശ്വാസമായി മാറുന്നത്. വ്യത്യസ്തമായ ആഹാര വിഭവങ്ങൾ ആണ് ഇവിടെ നിന്നും ലഭിക്കുന്നത്. ഒരുപക്ഷെ രാത്രിയിൽ ഇതൊക്കെ കിട്ടുക എന്ന് പ്രയാസമാണെന്നിരിക്കെ കച്ചവടത്തിനൊപ്പം അതൊരു സേവനമാക്കി മാറ്റുകയാണ് ഗ്രിൽ സ്റ്റേഷൻ ജീവനക്കാർ. അതുകൊണ്ട് തന്നെ ഇവിടെ എന്നും വൈകുന്നേരം 4 മണി മുതൽ രാത്രി 1 മണിവരെയാണ് പ്രവർത്തന സമയം.

ബിസ്ട്രോ ആഹാര വിഭവങ്ങളാണ് ഇവിടെ ഉള്ളത്. മിൽക്ക് ഷേക്ക്‌, ബർഗർ, സാൻവിച്ച്, മീൻ ഗ്രിൽ, മീൻ ബർഗർ, മീൻ കൊണ്ട് ഉണ്ടാക്കിയ ഒത്തിരി വിഭവങ്ങൾ, ചിക്കൻ വിഭവങ്ങൾ, സ്പെഷ്യൽ സ്‌മോക്കി ചിക്കൻ ബാർബിക്യു അങ്ങനെ കേട്ടതും കേൾക്കാത്തതും രുചിച്ചതും രുചിക്കാത്തതും എല്ലാം ഇവിടെ ഉണ്ട്. ഇതുവഴി പോയാൽ ഒന്നു കേറി കഴിച്ചു നോക്കൂ..

നൈറ്റ്‌ ഷിഫ്റ്റ്‌ ജോലിക്ക് പോകുന്നവരും, എയർപോർട്ട് യാത്ര പോകുന്നവരും മറ്റു യാത്രക്കാരും ജോലിക്കാരും ഇതൊരു ഭക്ഷണ വിശ്രമ ആശ്രയ കേന്ദ്രമാക്കി മാറ്റുകയാണ്. പ്രകൃതിയുടെ തണുത്ത കാറ്റിൽ രാത്രിയുടെ സൗന്ദര്യത്തിൽ മനോഹരമായ ഭക്ഷണം കഴിക്കാൻ കിട്ടുമ്പോൾ വയർ നിറയുന്നതിനൊപ്പം മനസ്സും നിറയും എന്നതാണ് വസ്തുത.

അപ്പോൾ ഇനി ധൈര്യമായി രാത്രിയിൽ ആറ്റിങ്ങൽ വഴി പോകാം, വിശന്നാൽ വിശപ്പ് മാറ്റാൻ ഗ്രിൽ സ്റ്റേഷനുണ്ട് ഇവിടെ.. ഒന്ന് വിശ്രമിക്കുകയും ചെയ്യാം…

സ്പെഷ്യൽ സ്‌മോക്കി ചിക്കൻ ബാർബിക്യു

ഗ്രിൽ സ്റ്റേഷൻ
ആറ്റിങ്ങൽ

ഫോൺ : 04702621010