ആറ്റിങ്ങലിൽ ഉത്സവ പറമ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമ പ്രവർത്തനം നടത്തിയ പിടികിട്ടാപ്പുളളികൾ അറസ്റ്റിൽ

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ ഉത്സവ പറമ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമ പ്രവർത്തനം നടത്തിയ പിടികിട്ടാപ്പുളളികൾ അറസ്റ്റിൽ. ഇടയ്ക്കോട് വില്ലേജിൽ ഊരൂപൊയ്ക ദേശത്ത് ശ്രീഭൂതനാഥൻ കാവിനു സമീപം പുളിയിൽക്കാണി വീട്ടിൽ മോഹനന്റെ മകൻ വിനീത്(25), ഇടയ്ക്കോട് വില്ലേജിൽ ഊരൂപൊയ്ക ദേശത്ത് ഊരൂപൊയ്ക ലക്ഷം വീട്ടിൽ അശോകന്റെ മകൻ ആദർശ്( 23), ഇടയ്ക്കോട് വില്ലേജിൽ ഊരൂപൊയ്ക ദേശത്ത് കാട്ടുവിള പുത്തൻ വീട്ടിൽ സോമന്റെ മകൻ രാഹുൽദേവ്(22) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഇടയ്ക്കോട് പൂവത്തറ ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷ പരിപാടി നടക്കുന്നതിനിടയിൽ അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചവരെ കമ്മറ്റി ഭാരവാഹികൾ ചേർന്ന് ക്ഷേത്ര കോമ്പൗണ്ടിൽ നിന്നും പുറത്താക്കിയതിൽ വെച്ചുള്ള വിരോധത്താൽ ക്ഷേത്ര കോമ്പൗണ്ടിനു പുറത്ത് വച്ച് ഇടയ്ക്കാട് ആനൂപ്പാറ പാറവിള വീട്ടിൽ രാമചന്ദ്രൻപിളളയുടെ മകൻ സതീശൻ നായരെ(48) വെട്ടുകത്തി വച്ച് വെട്ടി പരിക്കേൽപ്പിച്ച കേസ്സിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി പി.വി ബേബിയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ വി.വി ദിപിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമായ സനൂജ്.എസ് , ജോയി.കെ , എ.എസ്‌ഐമാരായ പ്രദീപ് , ഫിറോസ് ഖാൻ , എസ്‌.സി.പി.ഒ രാജീവ് , സി.പി.ഒമാരായ സിയാദ് , ഷിജു, അനീഷ് , നിതിൻ , ഗിരീഷ് രാജ് , ഷാഡോ ടീം അംഗങ്ങളായ ഷിജു , അനൂപ് , സുനിൽരാജ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.