തയ്യൽ കടയിൽ എത്തുന്ന സ്കൂൾ കുട്ടികളെ പീഡിപ്പിച്ചു: ആറ്റിങ്ങലിൽ തയ്യൽക്കാരൻ അറസ്റ്റിൽ

ആറ്റിങ്ങൽ : തയ്യൽ കടയിൽ പാന്റ്സ് തയ്പ്പിക്കാൻ എത്തുന്ന സ്കൂൾ കുട്ടികളെ അശ്ലീല വീഡിയോ കാണിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ തയ്യൽക്കാരൻ അറസ്റ്റിൽ. ആറ്റിങ്ങൽ പാലസ് റോഡിൽ തയ്യൽ കട നടത്തി വരികയായിരുന്ന കിളിമാനൂർ, പനപ്പാംകുന്നു സ്വദേശിയായ ആർ.എസ് നിലയത്തിൽ രാജേന്ദ്രൻ(50)നെയാണ് ആറ്റിങ്ങൽ പോലീസ് പിടികൂടിയത്.

ആറ്റിങ്ങൽ പാലസ്‌ റോഡിലെ തയ്യൽ കടയിൽ കുട്ടികൾ പാന്റ് തയ്ക്കുന്നതിനു വരുമ്പോൾ പ്രതി സ്കൂൾ കുട്ടികളെ അശ്ലീല വീഡിയോ കാണിക്കുകയും തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നവെന്നും കുട്ടിയുടെ പരാതിയിൽ അന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും ആറ്റിങ്ങൽ പോലീസ് അറിയിച്ചു.

ആറ്റിങ്ങൽ ഡിവൈഎസ്പി പി.വി ബേബിയുടെ നിർദേശപ്രകാരം ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ വി.വി ദിപിൻ , എസ്.എസ് സനൂജ് , എ.എസ്‌.ഐ ഫിറോസ് ഖാൻ , എ.എസ്‌.ഐ ജയൻ , സി.പി.ഒമാരായ ബാലു , അനീഷ് എന്നിവർ ഉൾപെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു