ഓട്ടം വിളിച്ചുകൊണ്ടുപോയി ഓട്ടോറിക്ഷ ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

മംഗലപുരം: ഓട്ടോറിക്ഷ ഡ്രൈവർ മുഹമ്മദ് മുനീറിനെ ഓട്ടം വിളിച്ചുകൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. മംഗലപുരം എ. എസ്.ആർ. മൻസിലിൽ ഷെഹിനെ (21)യാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ഉൾപ്പെടെ വിവിധ കേസിലെ പ്രതിയായ ഷെഹിൻ മുനീറിനെ മർദിച്ചശേഷം ഒളിവിലായിരുന്നു.

മംഗലപുരം സി.ഐ. പി.ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. തുളസീധരൻ, പോലീസ് ഉദ്യോഗസ്ഥരായ അപ്പു, ഷാലു എന്നിവർചേർന്ന് തിരുവനന്തപുരം റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ രാമേശ്വരത്തിനടുത്തുള്ള ഏർവാടിയിൽവെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.