ഓട്ടോറിക്ഷ കത്തിച്ചകേസിൽ പ്രതി പിടിയിൽ

നെടുമങ്ങാട് :നെടുമങ്ങാട് വില്ലേജിൽ പേരുമല ചെട്ടിയാർമുക്ക് തടത്തരികത്തു വീട്ടിൽ ഷൈജു (25)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. 13.02.2020 തിയതി വെളുപ്പിന് 2.45 മണിയോടെ കരകുളം സ്വദേശി സുനിതയുടെ ഭർത്താവ് ജയകുമാറിന്റെ ഉടമസ്ഥതയിലുള്ളതും വീടിന് സമീപം പാർക്കു ചെയ്തിരുന്നതുമായ ഓട്ടോറിക്ഷയെ വെട്ടിപ്പൊട്ടിച്ച് മണ്ണെണ്ണ ഒഴിച്ച് തീയിട്ട് നശിപ്പിക്കുകയും തടയാൻ ശ്രമിച്ച സുനിതയെ ഉപദ്രവിക്കുകയും ചെയ്തതിനാണ് ഇയാൾ പിടിയിലായത്. സുനിതയുടെ മക്കളും ഷൈജുവും തമ്മിൽ കേസ് നിലവിലുണ്ട്. കൊലപാതക കേസ് ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഷൈജു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ നെടുമങ്ങാട് ഡി.വൈ.എസ്‌.പി സ്റ്റുവർട്ട് കീലർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നെടുമങ്ങാട് പോലിസ് ഇൻസ്പെക്ടർ വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ സുനിൽഗോപി, ശ്രീകുമാർ, എ എസ് ഐ മാരായ പ്രദീപ്, ഫ്രാങ്ക്ളിൽ, പോലീസുകാരായ അജിത്, സനല്ഴരാജ്, ജയകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ്ചെയ്തത്.