നാളെ വീണ്ടും തിരുവാതിര ബസ്സിൽ സൗജന്യ യാത്ര, സീ കേരളം നീയും ഞാനും സീരിയൽ പ്രൊമോഷൻ !!

ആറ്റിങ്ങൽ : സീ കേരളം ചാനലിലെ ‘നീയും ഞാനും ‘ സീരിയൽ പ്രമോഷന്റെ ഭാഗമായി കേരളത്തിലെ തിരഞ്ഞെടുത്ത പ്രൈവറ്റ് ബസുകളിൽ സീ കേരളം സൗജന്യ യാത്ര ഒരുക്കുന്നു. തിരുവാതിര മോട്ടോഴ്സിനൊപ്പം ജി.എസ് മോട്ടോഴ്സിന്റെ 2 ബസ്സും സൗജന്യ യാത്ര ഒരുക്കുന്നുണ്ട്. നാളെ(12-02-2020) യാത്രക്കാർക്ക് ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാം.

തിരുവാതിരയുടെ ആറ്റിങ്ങൽ, കല്ലമ്പലം വർക്കല, അയിലം, വെഞ്ഞാറമൂട്, കാരേറ്റ്, കിളിമാനൂർ, മൊട്ടക്കുഴി റൂട്ടിൽ ഓടുന്ന ബസ്സുകളും ജി.എസ്സിന്റെ കിളിമാനൂർ ഓയൂർ, ആറ്റിങ്ങൽ ചിറയിൻകീഴ് റൂട്ടിൽ ഓടുന്ന ബസ്സുകളുമാണ് സൗജന്യയാത്ര നൽകുന്നത്.

2019 നവംബർ 18ന് സീ കേരളം ടീവി ചാനലിലെ ‘സത്യ എന്ന പെൺകുട്ടി’ സീരിയൽ പ്രമോഷനുമായി ബന്ധപ്പെട്ട് തിരുവാതിര ബസ്സിൽ സൗജന്യ യാത്ര ഒരുക്കിയിരുന്നു.