വലിയ വള്ളങ്ങൾക്ക് നങ്കൂരമിടുന്നതിന് കായലിന്റെ ആഴം കൂട്ടണം – സി.ഐ.ടി.യു

പെരുമാതുറ മുതലപ്പൊഴി ഹാർബർ ലേലപുരക്ക് സമീപത്ത് വലിയ മത്സ്യബന്ധനവള്ളങ്ങൾ നങ്കൂരമിടുന്നതിന് കായലിന്റെ ആഴം കൂട്ടണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു മത്സ്യ ബന്ധന ഫെഡറേഷൻ പെരുമാതുറ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡെപ്യൂട്ടി സ്പീക്കറും സ്ഥലം എം.എൽ.എയുമായ വി ശശിക്ക് നിവേദനം നൽക്കി.

ഇരുപതിലധികം വലിയ വള്ളങ്ങളാണ് പെരുമാതുറ മുതലപ്പൊഴി അഴിമുഖം കേന്ദ്രീകരിച്ച് മത്സ്യ ബന്ധനത്തിനായി കടലിലേക്ക് പോകുന്നത്. എന്നാൽ വലിയ വള്ളങ്ങൾ പെരുമാതുറ ലേലപുരയോട് ചേർത്ത് നങ്കൂരമിടുന്നതിന് കായലിന്റെ ആഴകുറവ് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായി നിവേദനത്തിൽ സി.ഐ.ടി.യു. ചൂണ്ടിക്കാട്ടി…

ലേലപുരയിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി ഇടപ്പെടലുകൾ നടത്തണമെന്ന് വി.ശശി എം.എൽ.എയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സി.ഐ.ടി.യു നേതാക്കളായ
തോപ്പിൽ നജീബ്, യാക്കൂബ്, ഹസ്സൻ,നജീബ്, എന്നിവർ നിവേദന സംഘത്തിലുണ്ടായിരുന്നു.