ക്രമക്കേടുകൾ കണ്ടെത്തി, ഇലകമണിൽ റേഷൻ കടയുടെ അംഗീകാരം റദ്ദാക്കി

വർക്കല: ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് റേഷൻ കടയുടെ അംഗീകാരം താത്കാലികമായി റദ്ദാക്കി. ഇലകമൺ പഞ്ചായത്തിലെ 43-ാം നമ്പർ റേഷൻകടയുടെ അംഗീകാരമാണ് താലൂക്ക് സപ്ലൈ ഓഫീസർ എ.രാജീവന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെത്തുടർന്ന് റദ്ദാക്കിയത്. കടയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കാർഡുടമകൾക്ക് റേഷൻവിഹിതം വാങ്ങാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു. റേഷനിങ് ഇൻസ്പെക്ടർമാരായ എം.ജലീസ്, പി.ഷാജി, വി.എൻ.സുജ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.