കളിക്കുന്നതിനിടയിൽ കലത്തിൽ കുടുങ്ങിയ രണ്ടര വയസ്സുള്ള കുഞ്ഞിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി : വീഡിയോ കാണാം

ആറ്റിങ്ങൽ : കളിക്കുന്നതിനിടയിൽ കലത്തിൽ കുടുങ്ങിയ രണ്ടര വയസ്സുള്ള കുഞ്ഞിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. ഇന്ന് വൈകുന്നേരം 4 മണിക്കായിരുന്നു സംഭവം. ചെമ്പകമംഗലം വിപിൻ ഭവനിൽ രാമദാസിന്റെ രണ്ടര വയസ്സുള്ള കുട്ടിയാണ് കളിക്കുന്നതിനിടയിൽ കലത്തിൽ കുടുങ്ങിയത്. തുടർന്ന് വിവരം അറിഞ്ഞ് എത്തിയ ആറ്റിങ്ങൽ ഫയർ ഫോഴ്സ് ടീം കുഞ്ഞിനെ രക്ഷപ്പെടുത്തി. ഫയർ & റസ്ക്യൂ ടീമംഗങ്ങളായ എ.എസ്.റ്റി.ഒമാരായ ജി.മനോഹരൻ പിള്ള, ജി.മധുസൂദനൻ നായർ, സീനിയർ ഫയർ ഓഫീസർമാരായ സി.ആർ. ചന്ദ്രമോഹൻ, മനുവിനായർ ഫയർ ഓഫീസർമാരായ വിദ്യാരാജ്, അനിൽകുമാർ എന്നിവർ ചേർന്നാണ് കുഞ്ഞിനെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയത്.