Search
Close this search box.

കഞ്ചാവ് വിൽപ്പന :യുവാവ്  പിടിയിൽ   

eiXTBW293963

നെടുമങ്ങാട് : കരിപ്പൂർ വില്ലേജിൽ നരിച്ചിലോട് എ.ആർ മൻസിലിൽ റാഷിദ് (20)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. നെടുമങ്ങാട് വാളിക്കോടിന് സമീപമുള്ള വഴിയോര വിശ്രമകേന്ദ്രത്തിലെ പാർക്കിംഗ് ഏരിയയിൽ  കഞ്ചാവ് വില്പന നടത്തി വരവേയാണ് ഇയാൾ പിടിയിലായത്. റാഷിദിന്റെ കയ്യിൽ നിന്നും വിൽപ്പനയ്ക്കായി തയ്യാറാക്കി വച്ചിരുന്ന കഞ്ചാവ് പൊതി പോലീസ് കണ്ടെടുത്തു.

നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ വി രാജേഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ മാരായ സുനിൽ ഗോപി, ശ്രീകുമാർ,  എസ്.സി.പി.ഒ ഹരികുമാർ, ഡ്രൈവർ എസ്.സി.പി.ഒ അനിൽ കുമാർ, സി.പി.ഒമാരായ വിനു, സനൽരാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!