100ആം വാർഷിക നിറവിൽ കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്

കടയ്ക്കാവൂർ :ഒരു കാലഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായിരുന്നു കടയ്ക്കാവൂർ സ്കൂൾ എന്നറിയപ്പെട്ടിരുന്ന എസ്.എസ്.പി.ബി.എച്ച്.എസ് എന്ന ശ്രീ സേതു പാർവ്വതി ഭായി ഹൈ സ്കൂൾ.

ഇന്ന് 100 വർഷങ്ങൾ പിന്നിട്ട് സ്കൂൾ വളരെ ആവേശത്തോടെ മുന്നേറുകയാണ്.
എക്കാലവും മാതൃകാ അദ്ധ്യാപകരാൽ സമ്പന്നമായിരുന്നു ഈ വിദ്യാലയം.
ഇപ്പോഴുള്ള പുതിയ മാനേജ്മെന്റ് ഈ വിദ്യാലയത്തിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിൽ അതീവ ജാഗ്രത പുലർത്തുന്നത് വളരെ ശ്ലാഘനീയമാണ്.
ഫെബ്രുവരി 8-ാം തീയതി വളരെ ലളിതമായി സ്കൂളിന്റെ 100-ാം വാർഷികം ആഘോഷിക്കുകയുണ്ടായി.
ഫയർ ഫോർസ് ഡിജിപി എ പ്രേമചന്ദ്രൻ ഐപിഎസ് ഉദ്ഘാടനം ചെയ്യുകയും, പ്രശസ്ത സിനിമാ താരം മനോജ് കെ ജയൻ സമ്മാന ദാനവും നിർവ്വഹിച്ചു.

ഈ ആഘോഷ വേളയിൽ കടയ്ക്കാവൂർ ആസ്ഥാനമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന സൊലേസ് ചാരിറ്റബിൾ അസ്സോസിയേഷൻ സ്കൂൾ ബാൻഡിന് വേണ്ടി വാദ്യോപകരണങ്ങൾ സമ്മാനമായി നൽകി.
അതിന് പുറമേ മനോജ് കെജയൻ, പൂർവ്വ വിദ്യാർത്ഥിയും വളർന്നു വരുന്ന സാഹിത്യകാരനുമായ ശ്യാംലാൽ ദിവാകർ എന്നിവരെ സദസ്സിൽ ആദരിക്കുകയും ട്രോഫികൾ സമ്മാനിക്കുകയും ചെയ്തു.
സൊലേസ് പ്രവർത്തകരായ റോയ് പ്രഭാകരൻ, സുനിൽ എസ്, സുരേന്ദ്രൻ, നയന നാരായണൻ, സുനുകുമാർ, സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.