നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് മൺതിട്ടയിലിടിച്ച് ഡ്രൈവറിനും കണ്ടക്ടർക്കും പരിക്ക്

വെമ്പായം :വെമ്പായത്ത്‌ കെ.എസ്‌.ആർ.ടി.സി.ബസ് നിയത്രണംവിട്ട് മണ്‍തിട്ടയിലിടിച്ച് ഡ്രൈവറിനും കണ്ടക്ടർക്കും  പരിക്ക്. വെമ്പായം ചീരാണിക്കരയിൽ ഇന്ന് രാവിലെയാണ്  സംഭവം.ഡ്രൈവർ ഗോപൻ, കണ്ടക്റ്റർ മഞ്ജു എന്നിവരെ കന്യാകുളങ്ങര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധിപ്പേർ ബസിൽ ഉണ്ടായിരുന്നു. ബസിന്റെ ബ്രേക്ക് നഷ്ട്ടപെട്ടതാണ് അപകട കാരമെന്ന് പറയപ്പെടുന്നു.