ഒ.എൻ.വി സ്മൃതിയിൽ മടവൂർ എൽ.പി.എസ് 

മടവൂർ : അഗ്നിതുല്യമായ കവിത്വശക്‌തിയെ അച്ചടക്കത്തോടെ അവസാനംവരെ ജ്വലിപ്പിച്ചു നിർത്തിയ;ജ്ഞാനപീഠം ജേതാവും മലയാളത്തിന്റെ പ്രിയ കവിയുമായ ഒ.എൻവി കുറുപ്പിന്റെ സ്മൃതികൾക്ക് നാലാണ്ട്. ഒ.എൻ.വി  സ്മൃതി സംഘടിപ്പിച്ച് മടവൂർ ഗവ: എൽ.പി എസ് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചന,പുസ്തക പരിചയം, ഒ.എൻ.വി കൃതികളുടെ പ്രദർശനം, കവിതാലാപനം, കവിതകളുടെ ദൃശ്യാവിഷ്കാരം തുടങ്ങി വിവിധ പ്രവർത്തനങ്ങളിലൂടെ  ഒ.എൻ.വി കുറുപ്പെന്ന കവിതാ സൂര്യനെ കുട്ടികൾക്ക് കൂടുതൽ പരിചയപ്പെടാൻ സാധിച്ചു. ഞാൻ നിങ്ങൾ വിചാരിച്ചതെന്തോ അതല്ല എന്ന് വാൾട്ട് വിറ്റ്‌മാനെപ്പോലെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു ഒഎൻവി. ശരിക്കും മനസ്സിലാക്കപ്പെടുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിെൻറ ഏറ്റവും വലിയ ദുഃഖം. ഒഎൻവിയെ ഇനിയും മനസ്സിലാക്കാനുണ്ട്. അദ്ദേഹം തന്നെ എഴുതിയതുപോലെ, വാഴ്‌വെന്ന വചനത്തിനൊടുവിൽ വിരാമചിഹ്‌നമായി മരണം വന്നുവെങ്കിലും മലയാളിമനസ്സുകളിൽ ആ സർഗാത്മക ജീവിതത്തിനു വിരാമമാകുന്നില്ല.