10 ലിറ്ററിലധികം വിദേശ മദ്യവുമായി 60കാരൻ അറസ്റ്റിൽ

നെടുമങ്ങാട്: എക്സൈസ് സംഘം നടത്തിയ രാത്രികാല തിരച്ചിലിൽ പത്തര ലിറ്റർ മദ്യം കൈവശം െവച്ച് വിൽപ്പന നടത്തുകയായിരുന്നയാൾ അറസ്റ്റിലായി. കരകുളം മരുതൂർ മുക്കോല മീനാംകാണിവിള സ്വദേശി ബാബുവാണ് (60)അറസ്റ്റിലായത്. തിരച്ചിലിന്‌ പ്രിവന്റീവ് ഓഫിസർമാരായ വി.അനിൽകുമാർ, കെ.എൻ.മനു, സി.ഇ.ഒ.മാരായ എ.ഒ.സജികുമാർ, എസ്.കെ.മഹേഷ് എന്നിവർ നേതൃത്വം നൽകി. ബാബുവിനെ കോടതി റിമാൻഡ് ചെയ്തു.