മംഗലപുരത്ത് ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കൽ പരിശീലനം തുടങ്ങി.

ലോകത്തിനു മാതൃകയാകാൻ പോകുന്ന സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ദുരന്ത നിവാരണ പദ്ധതി ആസ്സൂത്രണത്തിനു മുന്നോടിയായിട്ടുള്ള പരിശീലന പരിപാടികളുടെ ഭാഗമായി പഞ്ചായത്ത് തല ഏകദിന പരിശീലനം മംഗലപുരം ഗ്രാമപഞ്ചായത്തിൽ എം എസ് ആർ ആഡിറ്റോറിയത്തിൽ നടന്നു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വേങ്ങോട് മധു ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർമാൻ എസ്. ജയ, ആരോഗ്യകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, മെമ്പർമാരായ വി. അജികുമാർ, കെ. ഗോപിനാഥൻ സി. ജയ്മോൻ, സുധീഷ് ലാൽ, ലളിതാംബിക, എം. എസ്. ഉദയകുമാരി, ദീപ സുരേഷ്, സെക്രട്ടറി ജി. എൻ. ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, ആസൂത്രണ സമിതി വൈസ് ചെയർമാൻ വേണുനാഥ്‌ എന്നിവർ പങ്കെടുത്തു. കില ഫാക്കൽറ്റി വിജയൻ നായർ പരിശീലനത്തിൽ ക്ലസ്സെടുത്തു. നമ്മൾ നമുക്കായി മുദ്രാവാക്യവുമായി കേരള ജനത ഏറ്റെടുക്കുന്ന ഈ യജ്‌ഞം ലോകത്തിനു മാതൃകയാവുകയാണ്.