പെരുമാതുറയിൽ രാത്രി നടത്തം സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്ത്രീ സുരക്ഷ അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന രാത്രി നടത്തം പെരുമാതുറയിൽ സംഘടിപ്പിച്ചു.

‘സധൈര്യം മുന്നോട്ട് പൊതു ഇടം എന്റേതും’ എന്ന മുദ്രാവാക്യമുയർത്തി ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ 11 വാർഡിലെ സ്ത്രികളാണ് ഇന്നലെ രാത്രി 11 മണി മുതൽ ഇന്ന് പുലർച്ചെ ഒരു മണിവരെ രാത്രി നടത്തം സംഘടിപ്പിച്ചത്.

രാത്രി പതിനൊന്ന് മണിയോടെ നിരത്തിലിറങ്ങിയ സ്ത്രികൾ പെരുമാതുറ, മാടൻവിള, കൊട്ടാരംതുരുത്ത്,മുതലപ്പൊഴി എന്നിവിടങ്ങളിൽ ഒറ്റക്കും കൂട്ടാമായും നടന്നു.ഒരുമണിയോടെ പെരുമാതുറ ജംഗ്ഷനിൽ ഒത്ത് ചെർന്ന് പ്രതിജ്ഞ എടുത്താണ് പിരിഞ്ഞത്. രാത്രി നടത്തതിന്റെ ഭാഗമായി പോലീസ് കർശന സുരക്ഷ ഒരുക്കിയിരുന്നു.