വിവാഹ വാഗ്ദാനം നൽകി പീഡനം : പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കാട്ടാക്കട:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. മുതിയാവിള തോട്ടമ്പറ തോട്ടരികത്ത് വീട്ടിൽ ഷൈജു എന്ന ടി.പ്രശാന്ത്(30) നെയാണ് കാട്ടാക്കട ഇൻസ്പെക്ടർ ഡി.ബിജുകുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു സംഭവം. തുടർന്ന് വിഷയത്തിൽ ഇടപെട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അറിയിപ്പിനെത്തുടർന്നാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു