ഓൾ ഇന്ത്യ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി സ്വർണവും വെങ്കലവും നേടി തിരുവനന്തപുരം സ്വദേശിനി

ഉഴമലയ്ക്കൽ :ഹരിയാനയിൽ വെച്ചുനടന്ന ഓൾ ഇന്ത്യ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി നാടിന്റെ അഭിമാനമായി തിരുവനന്തപുരം, ഉഴമലയ്ക്കൽ സ്വദേശിനി രജിത. 800മീറ്റർ ഓട്ടം, 4×400 മീറ്റർ റിലേ, 4×100 മീറ്റർ റിലേ എന്നിവക്ക് സ്വർണ്ണവും ട്രിപ്പിൾ ജമ്പിൽ വെങ്കലവുമാണ് കേരളത്തിന് വേണ്ടി രജിത നേടിയത്. ഉഴമലയ്ക്കൽ കുളപ്പട സുവർണ്ണ നഗർ കലാഭവനിൽ സുനിലിന്റെ ഭാര്യയും മൂന്ന് മക്കളുടെ അമ്മയുമാണ് രജിത. ശബരിനാഥ്, കാശിനാഥ്, ബദരീനാഥ് എന്നിവരാണ് മക്കൾ