സെൽഫ് പ്രീമിയം കൗണ്ടർ മദ്യശാല ചിറയിൻകീഴിൽ : ആവശ്യക്കാരന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം

ചിറയിൻകീഴ്: ബീവറേജസ് കോര്‍പ്പറേഷൻ്റെ സെല്‍ഫ് പ്രിമിയം കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു. മഞ്ചാടിമൂട് റെയിൽവേ ഗേറ്റിനു സമീപം പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റിനൊപ്പമാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഷെല്‍ഫുകളില്‍ വിവിധ ബ്രാന്‍ഡുകള്‍ തുക സഹിതം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആവശ്യക്കാരന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. തുടര്‍ന്ന് കൗണ്ടറില്‍ തുക നല്‍കി കൃത്യമായ ബില്ലുമായി പോകാം. 1000 രൂപക്ക് മുകളിലുള്ള വിവിധതരം മദ്യമാണ് ഇവിടെ ഇപ്പോള്‍ വില്‍പ്പനക്കുള്ളത്. ബിയറും ലഭ്യമാണ്. കുറഞ്ഞവിലക്കുള്ള മദ്യം സമീപത്തെ ഔട്ട്‌ലെറ്റില്‍ ലഭിക്കും.എന്നാൽ ഒരാൾക്ക് എത്ര കുപ്പി, പ്രവർത്തന സമയം തുടങ്ങിയവയെല്ലാം സാധാരണ വിൽപനശാലകളിലേതുപോലെയാണ്.