ശാർക്കര പൊങ്കാല: എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ദാഹ ജല വിതരണവും മാലിന്യ നിർമാർജ്ജനവും

ചിറയിൻകീഴ് : ചിറയിൻകീഴ് മുസലിയാർ എൻജിനീയറിങ്ങ് കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ശാർക്കര പൊങ്കാലയോട് അനുബന്ധിച്ച് ദാഹ ജല വിതരണവും മാലിന്യ നിർമാർജ്ജനവും സംഘടിപ്പിച്ചു. പ്രസ്തുത കർമ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം നിർവ്വഹിച്ചു. സാമൂഹിക പ്രതിബദ്ധതയോടെയുള്ള ഇൗ സമീപനം മുസലിയാർ കോളേജ് അധ്യാപകരും വിദ്യാർഥികളും എല്ലാ അവസരത്തിലും പ്രകടിപ്പിച്ചിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ എല്ലാ വിദ്യാലയങ്ങൾക്കും ഇത് ഒരു മാതൃക ആയിരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു..